Quantcast

'ഞങ്ങള് ജയിക്കും'; ബൂത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ

മുക്കട്ട ഗവ. എല്‍.പി സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്

MediaOne Logo

Web Desk

  • Published:

    19 Jun 2025 7:16 AM IST

ഞങ്ങള് ജയിക്കും; ബൂത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ
X

നിലമ്പൂർ: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ബൂത്തുകളില്‍ അതിരാവിലെ തന്നെ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. നിലമ്പൂർ ആയിഷ മുക്കട്ട ഗവ. എല്‍.പി സ്കൂളിലെത്തി വോട്ട് ചെയ്തു.ബൂത്തിലെ ആദ്യവോട്ടാണ് നിലമ്പൂർ ആയിഷ രേഖപ്പെടുത്തിയത്. സ്വരാജ് ജയിക്കുമെന്നും അതില്‍ സംശയമില്ലെന്നും നിലമ്പൂർ ആയിഷ വോട്ട് ചെയ്തു മടങ്ങുന്ന വഴി മാധ്യമങ്ങളോട് പ്രതികരിച്ചു.

'ബൂത്ത് കണ്ടപ്പോ വളരെ സന്തോഷം തോന്നി.കുറേ കാലം കഴിഞ്ഞാണ് ബൂത്തിലെത്തുന്നത്. ഞങ്ങള് ജയിക്കും..അതില്‍ സംശയമുണ്ട്. കുട്ടികളൊക്കെ വരട്ടെ...എല്ലാവരും വോട്ട് ചെയ്യട്ടെ. എന്‍റെ രാജ്യവും എന്റെ കുട്ടികളും എന്നെ അംഗീകരിക്കുന്നുണ്ട്'. ആയിഷ പറഞ്ഞു.

പി.വി അൻവർ രാജിവെച്ചതിനെ തുടർന്നുണ്ടാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവില 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ്. രാവിലെ 5.30 മുതൽ മോക് പോളിങ് തുടങ്ങി. 263 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആദിവാസി മേഖലകൾ ഉൾപ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകൾ ഉൾപ്പെടെ ആകെയുള്ള 263 ബൂത്തുകളാണുള്ളത്. ഇതിൽ 11 എണ്ണം പ്രശ്ന ബാധിത ബൂത്തുകളാണ്. പോളിങ് സാമഗ്രികൾ ചുങ്കത്തറ മാർതോമ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് സ്റ്റേഷനുകളിൽ എത്തിയിരുന്നു.


TAGS :

Next Story