നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാര്‍ഥികള്‍
എം.സ്വരാജിന്റെ ഇന്നത്തെ പ്രചാരണം വഴിക്കടവിൽ നടക്കും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുക്കുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടാൻ ഷൗക്കത്ത് അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിൽ ഇന്ന് പ്രചാരണം നടത്തും. യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. വഴിക്കടവ് പഞ്ചായത്തിലാണ് എല്‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ ഇന്നത്തെ പ്രചാരണം.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം കെ.സി വേണുഗോപാലിന്റെ ക്ഷേമപെൻഷൻ കൈക്കൂലി പരാമർശമുൾപ്പെടെ പ്രചാരണായുധമാക്കുകയാണ് എല്‍ഡിഎഫ്. സ്വതന്ത്രനായി മത്സരിക്കുന്ന പി.വി അൻവറും പ്രചാരണം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് അൻവർ മാധ്യമങ്ങളെ കാണും.
നിലമ്പൂരിൽ പി.വി അൻവറിന് ആം ആദ്മി പാർട്ടിയുടെ പിന്തുണയില്ല.അൻവർ സ്വതന്ത്ര സ്ഥാനാർഥി ആയതോടെയാണ് പിന്തുണ വേണ്ടെന്ന്കേന്ദ്ര നേതൃത്വം തീരുമാനം എടുത്തത്.ഉപതെരഞ്ഞെടുപ്പിൽ ആരെയും പിണുണക്കേണ്ടെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിരുന്നു.
Adjust Story Font
16

