Quantcast

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണ്; കെ.സി വേണുഗോപാൽ

പിവി അൻവറിനെ പരാമർശിക്കാതെയാണ് കെ.സിയുടെ വിമർശനം

MediaOne Logo

Web Desk

  • Updated:

    2025-06-02 13:10:18.0

Published:

2 Jun 2025 6:38 PM IST

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണ്; കെ.സി വേണുഗോപാൽ
X

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പിവി അൻവറിനെ പരാമർശിക്കാതെയാണ് കെ.സിയുടെ വിമർശനം.

'ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു'. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.

2026 ൽ 100 ലധികം സീറ്റോടെ അധികാരത്തിലെത്തുമെന്ന എൽഡിഎഫ് സർക്കാറിന്റെ അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നടുവൊടിഞ്ഞ് കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തിട്ടേ കാര്യമുള്ളൂവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണമാറ്റത്തിന്ന് യുഡിഎഫിന് മാത്രമേ കഴിയൂ. സ്വതന്ത്രന്മാർക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ല. മാധ്യമങ്ങൾ കണ്ണ് തുറന്ന് കാണണമെന്നും അദേഹം പറഞ്ഞു.

TAGS :

Next Story