നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടില്‍ അന്‍വര്‍ പെട്ടിയിലാക്കിയത് 1500 ലധികം വോട്ട്
സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ എത്ര വോട്ട് പിടിക്കുമെന്നത് ഈ തെരഞ്ഞെടുപ്പില്‍ നിർണായകമാകും

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായി.സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ ആദ്യ റൗണ്ടില്‍ നേടിയത് 1588വോട്ടുകള്‍.യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 3614 വോട്ടാണ് ആദ്യ റൗണ്ടില്‍ നേടിയത്.419 വോട്ടിന്‍റെ ലീഡാണ് അന്‍വര്‍ ആദ്യ റൗണ്ടില്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം. സ്വരാജ് 3195 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി മോഹൻ ജോർജ്401 വോട്ടാണ് നേടിയത്.
എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്.ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റൽ വോട്ട് , സർവീസ് വോട്ട് എന്നിവ വഴി 1402 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.46 ബൂത്തുകൾ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാൻ മൂന്ന് റൗണ്ടുകൾ വേണ്ടി വരും. വഴിക്കടവ് പഞ്ചായത്ത് എണ്ണിത്തീരുന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ദിശ വ്യക്തമാകും. 43 ബൂത്തുകൾ ഉള്ള നിലമ്പൂർ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. 229 മുതൽ 263 വരെയുള്ള അമരമ്പലം പഞ്ചായത്തിലെ ബൂത്തുകളാണ് അവസാനം എണ്ണുക .
Adjust Story Font
16

