Quantcast

"നിറവയറും താങ്ങി മണിക്കൂറുകളാണ് നിൽക്കുന്നത്, ഊര ചായ്ക്കാൻ പോലും ഇടമില്ല"; നിലമ്പൂരിലെ നരകവാർഡിൽ നിന്ന്...

ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവുമെന്നും സിന്ധു കുറിച്ചു.

MediaOne Logo

Web Desk

  • Published:

    16 May 2023 11:38 AM GMT

nilambur delivery ward
X

മലപ്പുറം: "ഇനി വരുന്നവർക്കെങ്കിലും നരകിക്കാതെ പ്രസവിക്കാനാവട്ടെ, വയറും താങ്ങി മണിക്കൂറുകൾ നിൽക്കുന്ന നരകം കാണാൻ വയ്യ.."; നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിൽ നിന്നും ചുങ്കത്തറ സ്വദേശി സിന്ധു സൂരജ്‌ എഴുതിയ ഫേസ്‍ബുക്ക് പോസ്റ്റ് ഏറെ വേദനാജനകമാണ്. കിടക്കാൻ സൗകര്യമോ ആവശ്യത്തിന് ശുചിമുറികളോ വാർഡിലില്ലെന്ന് സിന്ധു പറയുന്നു. ജീവനക്കാരടക്കം നിസഹായരായി നോക്കിനിൽക്കുകയാണെന്നും അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ജീവനുകൾ നഷ്ടമാകുമെന്നും സിന്ധു ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

സിന്ധുവിന്റെ പോസ്റ്റ്:-

ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ് , പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക ..... ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ് , ആകെ ഉള്ളത് പതിനാലു ബെഡ്ഡ് ,അതിൽ രണ്ടെണം SC ST സംവരണ ബെഡ്

ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ , അതിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികൾ , വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും ,വെള്ളം പോയി തുടങ്ങിയതും .... അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ , നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല ,

പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഈ തിരക്കിനിടയിൽ എത്തിക്കാൻ പെടാപെടാപെടുന്ന ജീവനക്കാർ , നഴ്സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം ,

പ്രസവിക്കാനുള്ളവരും ,പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളിൽ .... വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവർക്കും കക്കുസിൽ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത് ആകെ കൂടി മൂന്നേ മൂന്നു കക്കുസ് ആണുള്ളത് , അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രം ,

ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി ,വെറും രണ്ടേ രണ്ടു ടേബിൾ മാത്രം , ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു ,ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ ,ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന് ,അവരെ കുറ്റം പറയാൻ പറ്റില്ല മൂന്നോ നാലോ പേർ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നിൽക്കേണ്ടി വരും

. വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാൻ മരണം വരെ മറക്കില്ല ,തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നു. ഈ നരകത്തിൽ നിന്നും നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിന് ഇനിയും മോചനം വന്നില്ല എങ്കിൽ ഒരു ദിവസം വേണ്ടവിധത്തിൽ സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ജീവനുകൾ നഷ്ടമാവും ...... ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവും'

പോസ്റ്റ് ചർച്ചയായതോടെ നിലമ്പൂർ എംഎൽഎ പിവി അൻവർ പ്രതികരണവുമായി എത്തി. വിഷയം ശ്രദ്ധയിൽപെട്ട ആരോഗ്യവകുപ്പ്‌ മന്ത്രി തന്നെ നേരിട്ട്‌ സിന്ധു ഉന്നയിച്ച വിഷയങ്ങൾക്ക്‌ മറുപടി നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറയുന്നു. താലൂക്ക്‌ ആശുപത്രിയായിരുന്ന കാലത്തെ സ്റ്റാഫ്‌ പാറ്റേൺ തന്നെയാണിന്നും അവിടെയുള്ളത്‌.ബെഡ്‌ സ്പെയ്സും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സ്ഥലപരിമിതിയുമാണു ഇതിന്റെ പ്രധാനപ്പെട്ട കാരണമെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

ആശുപത്രി കുന്നിൽ തന്നെയുള്ള നഗരസഭയുടെ അധീനതയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ 2 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്‌.പകരം സ്കൂളിനു സ്ഥലം,കെട്ടിടം എന്നിവ ഉണ്ടാവേണ്ടതുണ്ട്‌.അതിനായി സർക്കാർ ഈ ബജറ്റിൽ ഫണ്ട്‌ അനുവദിച്ചിട്ടുമുണ്ട്‌.സ്ഥലം വിട്ട്‌ നൽകണമെന്ന അഭ്യർത്ഥനയിന്മേൽ,വേണ്ട നടപടികൾ ആരംഭിക്കണം എന്നാവശ്യപ്പെട്ട്‌ കൊണ്ട്‌ നഗരസഭ പൊതുവിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

നാടിന്റെ ഏറ്റവും വല്യ ആവശ്യമാണു നിലമ്പൂർ സർക്കാർ ആശുപത്രിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ഉണ്ടാവുക എന്നത്‌.കാർഡിയാക്ക്‌ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും അത്‌ ഏറെ ആശ്വാസം നൽകും.അതിനായി ആദ്യം വേണ്ടത്‌ സ്ഥലം ഏറ്റെടുക്കുക എന്നുള്ളതാണു.നടപടികൾ കൃത്യമായി ഫോളോ അപ്പ്‌ ചെയ്യുന്നുണ്ട്‌.ഏറ്റവും വേഗത്തിൽ തന്നെ നമ്മുടെ ആശുപത്രിക്ക്‌ നമ്മൾ ആഗ്രഹിക്കുന്ന പുരോഗതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് മാപ്പ് പറയുന്നുവെന്നും കൂടെ തന്നെയുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.

TAGS :

Next Story