Quantcast

നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

നായയുടെ കടിയേറ്റ 16 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്

MediaOne Logo

Web Desk

  • Updated:

    2022-07-08 13:04:33.0

Published:

8 July 2022 12:01 PM GMT

നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
X

മലപ്പുറം: നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് സ്ഥിരീകരണം. നിരീക്ഷണത്തിലായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടർന്നാണ് സാമ്പിൾ പരിശോധന നടത്തിയത്. നായയുടെ കടിയേറ്റ 16 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർക്ക് വാകിസിൻ നൽകിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് രണ്ട് കുട്ടികളും സ്ത്രീയും ഉൾപ്പെടെ 16 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. നിലമ്പൂർ വീട്ടികുത്ത് റോഡ്, എൽഐസിറോഡ് എന്നിവടങ്ങിലാണ് വഴിയാത്രക്കാരെ തെരുവ് നായ ആക്രമിച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇ.ആർ.എഫ് ടീം അംഗങ്ങൾ നായയെ പിടികൂടി നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം നായ ചത്തതോടെ മൃതദേഹം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ എത്തിച്ച് പരിശോധിച്ചതിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത.

നായയുടെ കടിയേറ്റവർ ഇതിനോടകം ചികിത്സ തേടി. ഇവർക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തും. തെരുവ് നായ ആക്രമണം ചർച്ച ചെയ്യാൻ നിലമ്പൂർ നഗരസഭയിൽ ചേർന്ന അടിയന്തിര യോഗത്തിൽ മറ്റ് തെരുവ് നായകൾക്ക് പേ വിഷബാധ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനിച്ചു. വഴിയാത്രക്കാരെ കൂടാതെ മറ്റ് തെരുവ് നായകളെയും വളർത്ത് മൃഗങ്ങളെയും പേവിഷബാധ സ്ഥിരീകരിച്ച നായ കടിച്ചതായാണ് നിഗമനം .

TAGS :

Next Story