നിമിഷപ്രിയ കേസ്: 'എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് പ്രതീക്ഷയുടെ പൊൻകിരണം പോലെ കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ഉണ്ടാകുന്നത്' പി.കെ.കുഞ്ഞാലിക്കുട്ടി
ഉസ്താദിനെ ഫോണിൽ ബന്ധപ്പെട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനവും സന്തോഷവും അറിയിച്ചതായും കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിമിഷപ്രിയയുടെ കേസിൽ എല്ലാ വാതിലുകളും അടഞ്ഞ് മലയാളി മനസ്സാക്ഷി വല്ലാതെ സങ്കടപ്പെട്ട് നിൽക്കുമ്പോഴാണ് പ്രതീക്ഷയുടെ പൊൻകിരണം പോലെ ആദരണീയനായ കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ഉണ്ടാകുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമായി വധശിക്ഷ നീട്ടിവെച്ചെന്നും ആ സന്തോഷ വാർത്തയും കേൾക്കാൻ സാധിച്ചിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഉസ്താദിനെ ഫോണിൽ ബന്ധപ്പെട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനവും സന്തോഷവും അറിയിച്ചതായും കുഞ്ഞാലിക്കുട്ടി.
കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
'നിമിഷ പ്രിയ വിഷയത്തിൽ എല്ലാ വാതിലുകളും അടഞ്ഞ് മലയാളി മനസ്സാക്ഷി വല്ലാതെ സങ്കടപ്പെട്ട് നിൽക്കുമ്പോഴാണ് പ്രതീക്ഷയുടെ പൊൻകിരണം പോലെ ആദരണീയനായ കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമായി വധശിക്ഷ നീട്ടിവെച്ചെന്ന സന്തോഷ വാർത്തയും കേൾക്കാൻ സാധിച്ചിരിക്കുന്നു. ഉസ്താദിനെ ഫോണിൽ ബന്ധപ്പെട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനവും സന്തോഷവും അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം യമനിലെ സൂഫി പണ്ഡിതൻ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ഇടപെടലുകൾ പൂർണ ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പിക്കാം. മലയാളി ഒന്നടങ്കം കാത്തിരിക്കുന്ന അവസാന സന്തോഷ വാർത്തക്കായി നമുക്ക് കാത്തിരിക്കാം'
Adjust Story Font
16

