പാലക്കാട്ട് തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസുകാരൻ മരിച്ചു
മുഹമ്മദ് ആഷിക് ആണ് മരിച്ചത്

Photo | Special Arrangement
പാലക്കാട്: പാലക്കാട് നെല്ലായയിൽ കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.
അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇ.എൻ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ആഷിക്.
Next Story
Adjust Story Font
16

