Quantcast

മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ: സാമ്പിൾ പൂനെയിലെ ലാബിലേക്ക് അയച്ചു

സാമ്പിൾ പുനെയിലെ ലാബിലേക്ക് അയച്ചു. ജാഗ്രത പുലർത്താൻ കർണാടക ആരോഗ്യവകുപ്പ് നിർദേശം നൽകി. മംഗുളൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ.

MediaOne Logo

Web Desk

  • Updated:

    2021-09-14 04:07:23.0

Published:

14 Sep 2021 4:06 AM GMT

മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ: സാമ്പിൾ പൂനെയിലെ ലാബിലേക്ക് അയച്ചു
X

മംഗളൂരുവിൽ ഒരാൾക്ക് നിപ രോഗലക്ഷണം. സാമ്പിൾ പുനെയിലെ ലാബിലേക്ക് അയച്ചു. ജാഗ്രത പുലർത്താൻ കർണാടക ആരോഗ്യവകുപ്പ് നിർദേശം നൽകി. മംഗളൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇയാള്‍ മംഗളൂരു സ്വദേശിയാണ്.

ഇന്നലെയാണ് ഇയാൾ നിപ രോഗലക്ഷണങ്ങളോടെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിയത്. അടുത്തിടെ ഇയാൾ ഗോവ സന്ദർശിച്ചിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന പരിശോധനകളാണ് അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയിരുന്നത്.


TAGS :

Next Story