നിപ ലക്ഷണങ്ങളോടെ കുറ്റിപ്പുറം സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ
നാളെ ഉച്ചയോടെ സ്രവ പരിശോധനാഫലം പുറത്തുവന്ന ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ 41കാരിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവർ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്.
ഇവരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. നാളെ ഉച്ചയോടെയാണ് പരിശോധനാഫലം പുറത്തുവരിക. അതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ.
Next Story
Adjust Story Font
16

