Quantcast

നിപ: ആറംഗ കേന്ദ്രസംഘം കോഴിക്കോട്ട്; ഇന്ന് മരുതോങ്കര സന്ദർശിക്കും

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡോ. ഹിമാൻഷു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-09-14 06:14:32.0

Published:

14 Sept 2023 11:41 AM IST

Nipah: Six-member Central Committee reached Kozhikode
X

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറംഗ കേന്ദ്രസംഘം കോഴിക്കോട് എത്തി. കലക്ടറുമായി കൂടിക്കാഴ്ച നടത്തിയ സംഘം മരുതോങ്കര സന്ദർശിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡോ. ഹിമാൻഷു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് എത്തിയത്.

ഗസ്റ്റ് ഹൗസിൽ ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് ഇവർ മരുതോങ്കര സന്ദർശിക്കുക. ഇവിടെ നിപ ബാധിച്ച് മരിച്ചവരുടെ വീടുകൾ കേന്ദ്രസംഘം പരിശോധിക്കും. മറ്റു പ്രതിരോധ പ്രവർത്തനങ്ങളും കേന്ദ്രസംഘം വിലയിരുത്തും.

പൂനെയിൽനിന്നുള്ള മൊബൈൽ പരിശോധനാസംഘം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്. ഇനിയുള്ള പരിശോധനകളെല്ലാം ഇവിടെ ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച ആരുടെയും നില ഗുരുതരമല്ല. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

TAGS :

Next Story