Quantcast

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം ;രണ്ട് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും

കാട്ടാക്കട സ്വദേശിനിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-16 12:30:45.0

Published:

16 Sept 2023 5:55 PM IST

Nipah suspected again in Thiruvananthapuram, two samples will be sent for testing, nipah in calicut, latest malayalam news, തിരുവനന്തപുരത്ത് നിപ്പ വീണ്ടും സംശയം, രണ്ട് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും, കോഴിക്കോട് നിപ്പ, ഏറ്റവും പുതിയ മലയാളം വാർത്ത
X

തിരുവനന്തപുരം; തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. രണ്ട് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നാളെ രാവിലെ ഇരുവരുടെയും ഫലം വരും.

മുംബൈയിൽ നിന്ന് കോഴിക്കോട് വഴി വീട്ടിലേക്ക് എത്തിയ കാട്ടക്കാട സ്വദേശി ശ്വസംമുട്ടും പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ നിപയാണെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story