Quantcast

നിപ: ഇടുക്കി അതിർത്തി മേഖലകളിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചു

വാഹനത്തിൽ എത്തുന്നവരുടെ ശരീര ഊഷ്മാവുൾപ്പെടെ പരിശോധിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-15 11:12:37.0

Published:

15 Sep 2023 11:15 AM GMT

നിപ: ഇടുക്കി അതിർത്തി മേഖലകളിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചു
X

ഇടുക്കി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി അതിർത്തി മേഖലകളിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചു. തമിഴ്‌നാട്ടിലെ ലോവർക്യാമ്പ്, കമ്പംമെട്ട് അടിവാരം, ബോഡിമെട്ടിൽ മുന്തൽ ചെക്ക് പോസ്റ്റ്, മറയൂർ - ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ ഒൻപതാർ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. വാഹനത്തിൽ എത്തുന്നവരുടെ ശരീര ഊഷ്മാവുൾപ്പെടെ പരിശോധിക്കുന്നുണ്ട്. കടുത്ത പനിയുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story