Quantcast

നിപ: കേന്ദ്രസംഘം മരിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നു

കുട്ടിയുടെ സമ്പര്‍ക്കം സംബന്ധിച്ചും സമീപ ദിവസങ്ങളില്‍ കുട്ടി എവിടെയെല്ലാം പോയിരുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    5 Sept 2021 4:32 PM IST

നിപ: കേന്ദ്രസംഘം മരിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നു
X

നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടില്‍ കേന്ദ്രസംഘം പരിശോധന നടത്തുന്നു. ഡോ.രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പാഴൂരിലെ മുന്നൂരിലുള്ള കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കുട്ടിയുടെ സമ്പര്‍ക്കം സംബന്ധിച്ചും സമീപ ദിവസങ്ങളില്‍ കുട്ടി എവിടെയെല്ലാം പോയിരുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവം മുമ്പ് ഇവിടെയുള്ള ഒരു റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നു എന്ന് പറയുന്നുണ്ട്. ഇതില്‍ നിപ ബാധക്ക് സാധ്യതയുണ്ടോ എന്നും സംഘം പരിശോധിക്കും.

TAGS :

Next Story