Quantcast

നിപ: സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടില്ല; മന്ത്രി വീണാ ജോർജ്

നിപ പ്രതിരോധ സമയത്ത് ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണവാർത്ത വന്നത് സിസ്റ്റം തകർക്കാനുള്ള ശ്രമമെന്നും വീണാ ജോർജ് മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    20 Sept 2023 7:47 AM IST

Nipah: There was no failure to prepare the contact list; Minister Veena George,Nipah case,Nipah kozhikode,health minister Veena George,നിപ: സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടില്ല; മന്ത്രി വീണാ ജോർജ്
X

കോഴിക്കോട്: നിപ സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയാണെന്ന സംശയമുണ്ടായപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. പരിശോധന ഫലം വരുന്നതിനും മുൻപ് തന്നെ 90 വീടുകളിൽ സർവേ നടത്തി.രോഗവ്യാപനം കുറയ്ക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

നിപ പ്രതിരോധ സമയത്ത് ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണവാർത്ത വന്നത് സിസ്റ്റം തകർക്കാനുള്ള ശ്രമമെന്നും വീണ ജോർജ് പറഞ്ഞു. ഇത് ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നതായിപ്പോയി. വാർത്തക്കുള്ള മറുപടി നേതാക്കൾ തന്നെ തന്നതാണ്. സത്യപ്രതിജ്ഞ സമയം മുതൽ ഈ ആക്ഷേപം കേൾക്കുന്നതാണെന്നും വീണാ ജോർജ് പറഞ്ഞു.

TAGS :

Next Story