Quantcast

നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു

കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്താണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    2 May 2025 10:33 AM IST

Nisar Thalangaras mother Nafeesath passes away
X

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും യുഎഇ കെഎംസിസി ട്രഷററുമായ നിസാർ തളങ്കരയുടെ മാതാവ് നാട്ടിൽ അന്തരിച്ചു. കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്താണ് (82) മരിച്ചത്.

എംഎസ്എഫ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ തൊഴിലാളി നേതാവും ബീഡി തൊഴിലാളി ഫെഡറേഷൻ (എസ്ടിയു) സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കാസർകോട് തളങ്കര കടവത്ത് ഗ്രീൻ ഹൗസിലെ പരേതനായ മജീദ് തളങ്കരയുടെ ഭാര്യയാണ്.

ഖബറടക്കം ഇന്ന് വൈകുന്നേരം മാലിക് ദിനാർ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മറ്റു മക്കൾ: ഹസ്സൻ കുട്ടി, മുജീബ് തളങ്കര, റഫീഖ്, സുഹറ. നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

TAGS :

Next Story