ബോര്‍ഡ് കോര്‍പറേഷനുകളില്‍ നാഥനില്ലാത്ത അവസ്ഥ, ജനാധിപത്യ സംവിധാനത്തില്‍ കൂടിയാലോചനകള്‍ നടക്കണം; തുറന്നടിച്ച് ആര്‍എസ്പി
കൂടിയാലോചനകളും വിവാദങ്ങളും ചര്‍ച്ചകളും പരിമിതപ്പെട്ടിരിക്കുകയാണെന്നും, അതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണമെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ് കോര്‍പറേഷനുകളില്‍ നാഥനില്ലാത്ത അവസ്ഥയാണെന്ന് ആര്‍എസ്പി നേതാവും എംപിയുമായി എന്‍.കെ പ്രേമചന്ദ്രന്‍. പല മോഡുകളുടെയും കോര്‍പറേഷന്‍ പ്രവര്‍ത്തനം നിര്‍ജീവമാണെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്നും ആര്‍എസ്പി നേതാവ് തുറന്നടിച്ചു. മന്ത്രിസഭയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും, അതത് കാലത്തെ രാഷ്ട്രീയ വിഷയങ്ങള്‍് ചര്‍ച്ച ചെയ്തുകൊണ്ടുള്ള യുഡിഎഫ് യോഗങ്ങളിലൂടെ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമെന്നും എംപി പറഞ്ഞു.
ആര്‍എസ്പി ദേശീയ സമ്മേളന തീയതി പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ എട്ട് മുതല്‍ 11 വരെ കൊല്ലത്ത് വെച്ചാണ് ദേശീയ സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനം മാര്‍ച്ചില്‍ തിരുവനന്തപുരത്ത് വെച്ചുനടക്കും.
ആറ് മാസം കഴിഞ്ഞിട്ടും ബോര്‍ഡ് കോര്‍പറേഷനുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, ഈ മാസത്തോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. പല മോഡുകളുടേയും പ്രവര്‍ത്തനം നിര്‍ജീവമായിരിക്കുകയാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
മന്ത്രിസഭയിലെ ക്യാബിനറ്റ് അംഗങ്ങളെ കൂടാതെ, കൂടുതല്‍ ക്യാബിനറ്റ് പദവി കൂട്ടുന്നത് ശരിയല്ല. എണ്ണം വര്‍ധിപ്പിക്കാനാണ് യുഡിഎഫിന്റെ നയമെങ്കില്‍ എ.എ അസീസിനും ക്യാബിനറ്റ് പദവി നല്‍കണം. വിഭജനങ്ങളില്‍ കൃത്യമായ പ്രാധാന്യം ആര്‍എസ്പിക്ക് ലഭിക്കണം. ജനാധിപത്യ സംവിധാനത്തില്‍ കൂടിയാലോചനകള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടിയാലോചനകളും വിവാദങ്ങളും ചര്‍ച്ചകളും പരിമിതപ്പെട്ടിരിക്കുകയാണെന്നും, അതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ലീഗ് ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ക്ക് ക്യാബിനറ്റ് പദവി നല്‍കിയത് യുഡിഎഫ് ചര്‍ച്ച ചെയ്തില്ല. അങ്ങനെയൊരു ചര്‍ച്ച നടന്നതായി ഞങ്ങളുടെ അറിവിലില്ല. ആറ് മാസത്തെ മികച്ച ഭരണത്തിന്റെ ശോഭ കെടുത്തുകയാണ് നിലവിലെ വിവാദങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

