കൊല്ലത്തെ ദേശീയപാത തകര്‍ച്ച: 'അപകടകാരണം ഡിസൈനില്‍ വരുത്തിയ ഗുരുതരമായ മാറ്റം'; എന്‍.കെ പ്രേമചന്ദ്രന്‍ എംപി
ഉയരത്തില്‍ മണ്ണ് നിറച്ചുകൊണ്ടുള്ള നിര്‍മാണം പൂര്‍ണമായും ഒഴിവാക്കി കോണ്‍ക്രീറ്റ് എലവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു

കൊല്ലം: കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തിന് പിന്നില്‍ യഥാര്‍ഥ ഡിസൈനില്‍ വരുത്തിയ ഗുരുതരമായ മാറ്റമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. നിര്‍മാണത്തിലാണോ മേല്‍നോട്ടത്തിലാണോ വീഴ്ചയുണ്ടായതെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉയരത്തില്‍ മണ്ണ് നിറച്ചുകൊണ്ടുള്ള നിര്‍മാണം പൂര്‍ണമായും ഒഴിവാക്കി കോണ്‍ക്രീറ്റ് എലവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.
'നിര്‍മാണത്തിന്റെ പൊതുസ്ഥിതി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാനാകുന്നത് യഥാര്‍ഥ ഡിസൈനില്‍ വരുത്തിയ ഗുരുതര മാറ്റമാണ്. സര്‍വീസ് റോഡുകള്‍ക്ക് ഏഴ് മീറ്റര്‍ വീതിയുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. പക്ഷേ, സകല പ്രദേശങ്ങളിലും പരിശോധിച്ചാല്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമേ സര്‍വീസ് റോഡുകള്‍ക്ക് ഏഴ് മീറ്റര്‍ വീതി നിലനിര്‍ത്തിയിട്ടുള്ളൂ.'
പദ്ധതിയുടെ യഥാര്‍ഥ ഡിസൈനില്‍ വന്ന വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കണം. 45 മീറ്ററില്‍ ആറുവരിപാത പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് വിദഗ്ദര്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് എലവേറ്റഡ് ഹൈവേ ആയിരുന്നെങ്കില്‍ ഇത്രയധികം പ്രശ്‌നമുണ്ടാകുമായിരുന്നില്ലെന്നും നിര്‍മാണത്തിലാണോ മേല്‍നോട്ടത്തിലാണോ വീഴ്ച ഉണ്ടായതെന്ന് പരിശോധിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

