Quantcast

രമേഷ് പിഷാരടിയെ ബിജെപി നഗരസഭാ കൗൺസിലര്‍ തടഞ്ഞ സംഭവം: 'വോട്ട് ചോദിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അവകാശമുണ്ട്'; പിന്തുണയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എൻ.എം.ആർ റസാഖ്

കോണ്‍ഗ്രസ് പാലക്കാട് നഗരത്തിലൂടെ പകൽ പന്തംകൊളുത്തി പ്രകടനം നടത്തും

MediaOne Logo

Web Desk

  • Updated:

    2026-04-02 08:25:15.0

Published:

2 April 2026 12:25 PM IST

രമേഷ് പിഷാരടിയെ ബിജെപി നഗരസഭാ കൗൺസിലര്‍ തടഞ്ഞ സംഭവം: വോട്ട് ചോദിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അവകാശമുണ്ട്; പിന്തുണയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എൻ.എം.ആർ റസാഖ്
X

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞതിൽ പ്രതിഷേധവുമായി കോൺഗ്രസ്. പാലക്കാട് നഗരത്തിലൂടെ പകൽ പന്തംകൊളുത്തി പ്രകടനം നടത്തും. ഇന്നലെ രാത്രിയാണ് വോട്ട് ചോദിക്കാൻ വടക്കന്തറയിൽ എത്തിയ രമേഷ് പിഷാരടിയെ ബിജെപി നഗരസഭ കൗൺസിലർ സിന്ധു രാജൻ്റെ നേതൃത്വത്തിൽ തടഞ്ഞത്.

പിഷാരടി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് തടഞ്ഞതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. പിഷാരിക്ക് പിന്തുണയുമായി എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖ് രംഗത്തെത്തി.സ്ഥാനാർഥിയെ തടഞ്ഞത് ജനാധിപത്യ വിരുദ്ധമാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മേഖലയിൽ ശക്തിയുണ്ടെന്നതിനാൽ മറ്റുള്ളവരെ തടയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. സംഭവത്തിൽ കോൺഗ്രസ് ഡിവൈഎസ്പിക്ക് പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് സി.വി സതീഷാണ് പരാതി നൽകിയത്. ബിജെപി നഗരസഭാ കൗൺസിലർ സിന്ധുവിന്‍റെ നേതൃത്വത്തിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.


TAGS :

Next Story