Quantcast

നമ്പർ 18 പോക്‌സോ കേസ്: സൈജു തങ്കച്ചൻ പൊലീസ് കസ്റ്റഡിയിൽ

കേസിലെ ഒന്നാം പ്രതിയായ റോയ് വയലാട്ട് കഴിഞ്ഞ ദിവസം പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് റോയ് വയലാട്ട് കീഴടങ്ങിയത്.

MediaOne Logo

Web Desk

  • Published:

    14 March 2022 11:10 AM IST

നമ്പർ 18 പോക്‌സോ കേസ്: സൈജു തങ്കച്ചൻ പൊലീസ് കസ്റ്റഡിയിൽ
X

ഹോട്ടൽ നമ്പർ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നിൽ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടൻതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കും.

കേസിലെ ഒന്നാം പ്രതിയായ റോയ് വയലാട്ട് കഴിഞ്ഞ ദിവസം പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് റോയ് വയലാട്ട് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

റോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യംചെയ്യൽ ആവശ്യമായതിനാൽ റോയ് വയലാട്ടിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.

TAGS :

Next Story