നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി
വിചാരണ അന്തിമ ഘട്ടത്തിലെന്ന് കോടതി

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം വേണമെന്ന നടൻ ദിലീപിന്റെ ആവശ്യം തള്ളി കോടതി തള്ളി. വിചാരണ അന്തിമ ഘട്ടത്തിലെന്ന് കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് എട്ടാംപ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
കേസിൻ്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണത്തിനായി കഴിഞ്ഞ ആറ് വര്‍ഷം അപ്പീലിലെ ആവശ്യം ഹരജിക്കാരൻ താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും സർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണെന്നായിരുന്നു ദിലീപിൻ്റെ വാദം.
Adjust Story Font
16

