Quantcast

സമസ്ത പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാതെ സിഐസിയുമായി ഒത്തുതീർപ്പില്ല: സലാം ബാഖവി

സുന്നി വിരുദ്ധ ആശയങ്ങൾ ഒളിച്ചുകടത്താൻ ശ്രമിച്ചതിനാലാണ് സിഐസിക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വന്നതെന്നും സമസ്ത നൂറാം സമ്മേളന വേദയിൽ സലാം ബാഖവി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    8 Feb 2026 7:47 PM IST

സമസ്ത പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാതെ സിഐസിയുമായി ഒത്തുതീർപ്പില്ല: സലാം ബാഖവി
X

കാസര്‍കോട്: സിഐസി വിഷയത്തിൽ സമസ്ത എടുത്ത തീരുമാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കാതെ യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് മുശാവറ അംഗം സലാം ബാഖവി.

സുന്നി വിരുദ്ധ ആശയങ്ങൾ ഒളിച്ചുകടത്താൻ ശ്രമിച്ചതിനാലാണ് സിഐസിക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വന്നതെന്നും സമസ്ത നൂറാം സമ്മേളന വേദയിൽ സലാം ബാഖവി പറഞ്ഞു. സിഐസി വിഷയത്തിൽ എടുത്ത തീരുമാനങ്ങൾ സമുദായ നേതൃത്വം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമസ്തയുടെ നയങ്ങൾക്ക് വിരുദ്ധമായാണ് സിഐസി(കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) പ്രവർത്തിക്കുന്നത് എന്നാണ് സലാം ബാഖവി അടക്കമുള്ള ചില സമസ്ത നേതാക്കളുടെ വാദം. ഇത് സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള അകല്‍ച്ചക്ക് കാരണമായിരുന്നു.

Watch Video Report


TAGS :

Next Story