Quantcast

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിയമവിരുദ്ധതയില്ല; സ്പോർട്സ് കൗൺസിലിന് മറുപടി നൽകി കെഎഫ്എ

കെഎഫ്‍എയുടെ മറുപടി പരിശോധിച്ച ശേഷം നിയമപരമായ നടപടിക്ക് ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ

MediaOne Logo

Web Desk

  • Updated:

    2023-12-29 08:53:07.0

Published:

29 Dec 2023 7:55 AM GMT

kfa_sports council
X

കേരള ഫുട്ബോൾ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ, സംസ്ഥാന സ്പോർട്സ് ആക്ട് ലംഘിച്ചെന്ന കണ്ടെത്തലിന് സ്പോർട്സ് കൗൺസിലിന് വിശദീകരണം നൽകി കെഎഫ്‍എ.

വോട്ടവകാശം ഇല്ലാത്തവരെ ഭാരവാഹികൾ ആയി തെരഞ്ഞെടുത്തതിൽ നിയമവിരുദ്ധതയില്ല എന്നാണ് ഫുട്ബോൾ അസോസിയേഷന്റെ വിശദീകരണം. മറുപടി തൃപ്തികരമല്ലെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ യു. ഷറഫലി പറഞ്ഞു. സാഹചര്യം വ്യക്തമാക്കി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്ത് നൽകുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ നവാസ് മീരാനും പ്രതികരിച്ചു.

ഫിഫയുടെയും എഐഎഫ്എഫിന്റെയും നിബന്ധനകൾ പ്രകാരമാണ് കെഎഫ്‍എയുടെ ഭരണഘടന,അത് കൊണ്ട് തന്നെ വോട്ടവകാശം ഇല്ലാത്തവരെ ഭാരവാഹികൾ ആയി തെരഞ്ഞെടുത്തതിൽ നിയമവിരുദ്ധതയില്ല എന്നാണ് ഫുട്ബോൾ അസോസിയേഷന്റെ മറുപടി. തെരഞ്ഞെടുപ്പ് നടന്ന ഹാളിൽ പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ വോട്ടവകാശമില്ലാത്തവർ ഉണ്ടായിരുന്നുവെന്നും കേരള ഫുട്ബോൾ അസോസിയേഷൻ മറുപടിയിൽ സമ്മതിച്ചു.

ജനറൽ സെക്രട്ടറി പദം ശമ്പളത്തോടുകൂടിയുള്ളതാണെന്നും, കെഎഫ്‍എയുടെ നിയമാവലി പ്രകാരം ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് പ്രസിഡന്റും നിർവാഹക സമിതിയും ചേർന്നാണെന്നും കെഎഫ്എ നൽകിയ വിശദീകരണത്തിൽ പറയുന്നു. കെഎഫ്‍എയുടെ മറുപടി പരിശോധിച്ച ശേഷം നിയമപരമായ നടപടിക്ക് ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.

മറുപടി തൃപ്തികരമല്ലെന്ന സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രതികരണത്തോടെ കരുതലോടെ നീങ്ങുകയാണ് കെഎഫ്‍എ. നിലവിലെ സാഹചര്യം വ്യക്തമാക്കി കൊണ്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്ത് നൽകുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ നവാസ് മീരാനും പ്രതികരിച്ചു

അതേസമയം, അംഗീകാരത്തോടെ തുടരണമെങ്കിൽ കേരള സ്പോർട്സ് ആക്ടിന് അനുസൃതമായി കെഎഫ്‍എയോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടാണ് സ്പോർട്സ് കൗൺസിലിന്റെ നീക്കം. ഇക്കാര്യമുന്നയിച്ച് അടുത്ത ദിവസം തന്നെ ഫുട്ബോൾ അസോസിയേഷന് കത്ത് നൽകും.

TAGS :

Next Story