Quantcast

കേരള ബാങ്കിന്റെ വായ്പാ കുടിശ്ശിക തീർത്തില്ല, നെല്ല് സംഭരണത്തിന് പണമില്ലാതെ സർക്കാർ

വിഷയം മന്ത്രിസഭ യോഗം വീണ്ടും പരിഗണിച്ചേക്കും.

MediaOne Logo

Web Desk

  • Updated:

    2023-10-28 02:49:37.0

Published:

28 Oct 2023 2:40 AM GMT

കേരള ബാങ്കിന്റെ വായ്പാ കുടിശ്ശിക തീർത്തില്ല, നെല്ല് സംഭരണത്തിന് പണമില്ലാതെ സർക്കാർ
X

തിരുവനന്തപുരം: നെല്ല് സംഭരിക്കാനുള്ള പണത്തിന് വഴി കാണാതെ മന്ത്രിസഭാ ഉപസമിതി. കേരള ബാങ്കിൽ നിന്ന് പണം കണ്ടെത്തുന്നതിലും തീരുമാനമായില്ല. കേരളാ ബാങ്കിന് സപ്ലൈകോ നൽകാനുളള കുടിശ്ശിക അടച്ചു തീർക്കാത്തതാണ് തടസം. ഇതിന് സർക്കാർ പണം നൽകാൻ ധാരണയായിരുന്നു. എന്നാൽ, ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല.

ഈ സീസണിലെ നെല്ല് കൂടി കണക്കാക്കി നേരത്തെ എടുത്ത കൺസോർഷ്യം വായ്പയും തടസമാണ്. തടസം നീക്കാൻ ചീഫ് സെക്രട്ടറി കൺസോർഷ്യവുമായി ചർച്ച നടത്തി. എന്നാൽ ചർച്ച വിജയിച്ചില്ല. വിഷയം മന്ത്രിസഭ യോഗം വീണ്ടും പരിഗണിച്ചേക്കും.

TAGS :

Next Story