Quantcast

ഇനി 'സാര്‍' വിളി വേണ്ട, മാതൃകയായി മലപ്പുറത്തെ ലീഗ് ഭരിക്കുന്ന പഞ്ചായത്തുകള്‍

സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്‍റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്

MediaOne Logo

Web Desk

  • Updated:

    2021-09-24 05:03:00.0

Published:

24 Sept 2021 10:21 AM IST

ഇനി സാര്‍ വിളി വേണ്ട, മാതൃകയായി മലപ്പുറത്തെ ലീഗ് ഭരിക്കുന്ന പഞ്ചായത്തുകള്‍
X

മലപ്പുറത്ത് മുസ്ലിം ലീഗ് ഭരിക്കുന്ന 60 പഞ്ചായത്തുകളില്‍ ഇനി 'സാര്‍' വിളി ഇല്ല. 'സാര്‍' എന്ന അഭിസംബോധനയും ഒഴിവാക്കും. മുസ്ലിം ലീഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റു‍മാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് ലീഗ് ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേര്‍ന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും. സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്‍റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്. ഒറ്റപ്പെട്ട ചില പഞ്ചായത്തുകള്‍ മാത്രമാണ് ഇതിനു മുൻപ് ഇങ്ങിനെയൊരു തീരുമാനം എടുത്തിട്ടുള്ളു.

'പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനന്‍മാരും പൊതുജനങ്ങള്‍ അവരുടെ ദാസന്മാരും എന്ന സങ്കല്‍പത്തില്‍ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും 'സര്‍ ' കടന്നുവന്നിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവെച്ച ഇത്തരം കീഴ്വഴക്കങ്ങള്‍ ഇത്രയും നാള്‍ അതുപോലെ തുടരുകയായിരുന്നു. യഥാര്‍ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്'.- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

TAGS :

Next Story