Quantcast

ഇനി 'ചില്ലറ ടെന്‍ഷന്‍' വേണ്ട; കെ.എസ്.ആര്‍.ടി.സിയില്‍ ഇനി സ്കാന്‍ ചെയ്ത് പണം അടക്കാം

ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും

MediaOne Logo

Web Desk

  • Updated:

    2022-12-28 11:36:47.0

Published:

28 Dec 2022 4:58 PM IST

ഇനി ചില്ലറ ടെന്‍ഷന്‍ വേണ്ട; കെ.എസ്.ആര്‍.ടി.സിയില്‍ ഇനി സ്കാന്‍ ചെയ്ത് പണം അടക്കാം
X

തിരുവനന്തപുരം: ചില്ലറയില്ലാത്തതിന്‍റെ പേരില്‍ ഇനി കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടി വരില്ല. കെ.എസ്.ആര്‍.ടി.സി ബസില്‍ യു.പി.ഐയിലൂടെ ടിക്കറ്റ് തുക കൈമാറാവുന്ന സംവിധാനം വരുന്നു. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഫോണ്‍ പേ വഴി പണം നല്‍കാവുന്ന സംവിധാനമാണ് വരുന്നത്. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ സന്ദേശം പിന്നീട് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. ഉദ്ഘാടനം രാവിലെ 10.30ന് മന്ത്രി ആന്‍റണി രാജു നിര്‍വ്വഹിക്കും.

TAGS :

Next Story