Quantcast

'സി.പി.എം ഏറ്റവും വലിയ വർഗീയ പാർട്ടി'; സുപ്രധാന വിഷയങ്ങളില്‍ മുഖ്യമന്ത്രി വാ തുറക്കണമെന്ന് എം.കെ മുനീർ

പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കാത്തത് സംസ്ഥാനത്തെ വിദ്യാർഥികളെ രണ്ടു തട്ടിലാക്കുമെന്നും എം.കെ മുനീർ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2021-09-21 07:25:21.0

Published:

21 Sept 2021 12:52 PM IST

സി.പി.എം ഏറ്റവും വലിയ വർഗീയ പാർട്ടി; സുപ്രധാന വിഷയങ്ങളില്‍  മുഖ്യമന്ത്രി വാ തുറക്കണമെന്ന് എം.കെ മുനീർ
X

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിൽ മുഖ്യമന്ത്രി വാ തുറക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എല്‍.എ. സി.പി.എമ്മാണ് ഏറ്റവും വലിയ വർഗീയ പാർട്ടിയെന്നും മുനീർ കുറ്റപ്പെടുത്തി. കാമ്പസുകളിൽ തീവ്രവാദം വളർത്തുന്നുന്നുണ്ടെന്നാണ് സി.പി.എം പറയുന്നത്. ഏതു കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണം. അങ്ങനെ ഉണ്ടെങ്കിൽ അതിനെ ചെറുക്കാൻ ലീഗുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കാത്തത് സംസ്ഥാനത്തെ വിദ്യാർഥികളെ രണ്ടു തട്ടിലാക്കുമെന്നും എം.കെ മുനീർ പ്രതികരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും കൂടുതൽ ബാച്ച് അനുവദിക്കാൻ സർക്കാർ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story