Quantcast

'ദേശീയപാത നിര്‍മാണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ല, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗഡ്കരിക്ക് കത്തെഴുതും'; വി.ഡി സതീശന്‍

'ക്രെഡിറ്റ് എടുക്കാൻ വന്നതല്ലാതെ ഒരു പണിയും ദേശീയപാതയിൽ സംസ്ഥാനം ചെയ്തിട്ടില്ല'

MediaOne Logo

Web Desk

  • Published:

    22 May 2025 1:32 PM IST

ദേശീയപാത നിര്‍മാണത്തില്‍  ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ല, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗഡ്കരിക്ക് കത്തെഴുതും; വി.ഡി സതീശന്‍
X

തിരുവനന്തപുരം: ദേശീയപാത നിർമാണത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇപ്പോൾ ആരെയും കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ക്രെഡിറ്റ് എടുക്കാൻ വന്നതല്ലാതെ ഒരു പണിയും ദേശീയ പാതയിൽ സംസ്ഥാനം ചെയ്തിട്ടില്ല.സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നിതിൻ ഗഡ്കരിക്ക് കത്ത് എഴുതുമെന്നും സതീശൻ പറഞ്ഞു.

മന്ത്രിസമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മിലുള്ള തർക്കത്തിൽ കുറച്ചു കാര്യങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നു വി ഡി സതീശൻ പറഞ്ഞു.

പരസ്യം അല്ലാതെ മാധ്യമങ്ങൾക്ക് പണം കൊടുക്കുന്നുണ്ടോ എന്നതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.ഏത് ഏജൻസി വഴിയാണ് പണം നൽകുന്നതെന്ന് സർക്കാർ പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.


TAGS :

Next Story