Quantcast

'സിനിമാ സമരത്തിന് പിന്തുണയില്ല': താരസംഘടന അമ്മ

സമരത്തിൽ പിന്നിൽ ചിലരുടെ വാശിയാണെന്നും അമ്മ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-02-24 10:49:45.0

Published:

24 Feb 2025 3:58 PM IST

സിനിമാ സമരത്തിന് പിന്തുണയില്ല: താരസംഘടന അമ്മ
X

കൊച്ചി: സിനിമാ സമരത്തിന് പിന്തുണയില്ലെന്ന് താരസംഘടന അമ്മ അറിയിച്ചു. സമരം ചിലരുടെ പിടിവാശി മൂലമാണെന്നും സമരം ബാധിക്കുന്നത് സാമ്പത്തിക രംഗത്തെ മാത്രമല്ല സിനിമയിലെ മറ്റു തൊഴിലാളികളെയുമെന്ന് അമ്മ പ്രതികരിച്ചു.

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് കാര്യങ്ങളിൽ അടുത്ത ജനറൽബോഡിക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും. നിർമ്മാതാക്കളുടെ സംഘടനയുമായുള്ള നിയമപോരാട്ടത്തിൽ ജയൻ ചേർത്തലയ്ക്ക് എല്ലാവിധ നിയമസഹായവും സംഘടന നൽകുമെന്നും അമ്മ പത്രക്കുറിപ്പിൽ അറിയിച്ചു

അതേസമയം, സിനിമ മേഖലയിലെ പ്രതിസന്ധിയിൽ സമരമാവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ഫിലിം ചേംബർ അറിയിച്ചു.സിനിമയ്ക്ക് താരങ്ങൾ അവിഭാജ്യഘടകമല്ലെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാത്തപക്ഷം സമരം തുടരുമെന്നും ഫിലിം ചേംബർ പറഞ്ഞു

TAGS :

Next Story