Quantcast

'ബക്കറ്റുമായി നെട്ടോട്ടം ഓടുകയാണ്'; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും വെള്ളമില്ല

ചൊവ്വാഴ്ച ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുടിവെളള ക്ഷാമം തുടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2026-02-26 04:14:59.0

Published:

26 Feb 2026 8:40 AM IST

ബക്കറ്റുമായി നെട്ടോട്ടം ഓടുകയാണ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും വെള്ളമില്ല
X

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഇന്നും വെള്ളമെത്തിയില്ല. കുറ്റിക്കാട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ വലിയ ദുരിതത്തിലാണ്.

ചൊവ്വാഴ്ച ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുടിവെളള ക്ഷാമം തുടങ്ങിയത്. ഇന്നലെ രാവിലെ പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പൈപ്പിൽ വെളളമെത്താതായതോടെ ആയിരക്കണക്കിന് രോഗികൾ പ്രതിസന്ധിയിലായി. വല്ലപ്പോഴും ടാങ്കറിലെത്തിക്കുന്ന വെളളം രോഗികളുടെ പ്രാഥമിക കാര്യങ്ങൾക്ക് പോലും തികയുന്നില്ല എന്നാണ് കൂട്ടിരിപ്പുകാരുടെയും പരാതി. ഒരു ബക്കറ്റ് വെള്ളം കൊണ്ടാണ് പലരും ബാത്റൂമില്‍ പോകുന്നത്. ആ വെള്ളത്തിനായി നെട്ടോട്ടമോടുകയാണെന്നും കൂട്ടിരിപ്പുകാര്‍ പറയുന്നു.

ടാങ്കറിൽ വെള്ളം എത്തിച്ചെങ്കിലും രോഗികളുടെ ദുരിതത്തിന് അറുതിയായില്ല. ബക്കറ്റ് വാങ്ങി അതിൽ വെളളം വാർഡുകളിലെത്തിച്ചും പുറത്തുനിന്ന് കുടിവെള്ളം വില കൊടുത്തു പലരും പ്രാഥമിക കാര്യങ്ങൾ തന്നെ നിർവഹിച്ചത്. പൈപ്പ് ലൈൻ പണി നടക്കുന്നതറിഞ്ഞിട്ടും ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ ബദൽ സൗകര്യമൊരുക്കാത്തതാണ് പ്രതിസന്ധിയായത്.


TAGS :

Next Story