ആലപ്പുഴ നൂറനാട് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ആൺസുഹൃത്ത് റിമാൻഡിൽ
ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ചാരുംമൂട് സ്വദേശിയായ യുവതിയെ ഇന്നലെ രാത്രിയാണ് പ്രതി വെട്ടി പരിക്കേൽപ്പിച്ചത്.

Representative Image
ആലപ്പുഴ: നൂറനാടില്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ആൺസുഹൃത്ത് റിമാൻഡിൽ. ചിങ്ങോലി സ്വദേശി ശരത്തിനെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ചാരുംമൂട് സ്വദേശിയായ യുവതിയെ ഇന്നലെ രാത്രിയാണ് പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ചുനിൽക്കവെ യുവതിയെ ശരത് പിന്നിൽ നിന്നും വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സൗഹൃദത്തിൽ നിന്നും പിൻമാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
Adjust Story Font
16

