Quantcast

വടക്കന്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും; 400 KV ഉഡുപ്പി -കരിന്തളം ലൈന്‍ പരീക്ഷണ ചാര്‍ജിങ് നാളെ

ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ 300 മെഗാവാട്ടിന്റെ വൈദ്യുതി കൈമാറ്റ കുറവ് പരിഹരിക്കപ്പെടും

MediaOne Logo

Web Desk

  • Updated:

    2026-11-26 13:59:44

Published:

26 Nov 2026 6:29 PM IST

വടക്കന്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും; 400 KV ഉഡുപ്പി -കരിന്തളം ലൈന്‍ പരീക്ഷണ ചാര്‍ജിങ് നാളെ
X

കണ്ണൂർ: വടക്കൻ കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി 400 കെവി ഉഡുപ്പി–കരിന്തളം വൈദ്യുതി ലൈനിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ചാർജിങ് നാളെ നടക്കും. ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ ഉത്തര മലബാറിൽ നിലവിലുണ്ടായിരുന്ന 300 മെഗാവാട്ടിന്റെ വൈദ്യുതി കൈമാറ്റ കുറവ് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ 400 കെവി ലൈൻ സജ്ജമാകുന്നതോടെ നിലവിലുള്ള 220 കെവി ലൈനുകളിലെ അമിതഭാരം ഗണ്യമായി കുറയും. ഇതോടെ വടക്കൻ ജില്ലകളിലെ വോൾട്ടേജ് ക്ഷാമത്തിനും ലോഡ് ഷെഡിംഗിനുമടക്കം ശാശ്വത പരിഹാരമാവുകയും വൈദ്യുതി വിതരണം തടസ്സമില്ലാതെ സുഗമമാകും.

നിലവിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഏകദേശം 900 മെഗവാട്ട് വൈദ്യുതി ആവശ്യമുണ്ടെങ്കിലും, നിലവിലെ ലൈനുകൾ വഴി 600 മെഗവാട്ട് മാത്രമേ എത്തിക്കാൻ കഴിയുന്നുള്ളൂ. 300 മെഗവാട്ടിന്റെ വലിയ കുറവാണ് ഈ മേഖല നേരിട്ടിരുന്നത്.

നിലവിലുള്ള 220 കെവി ലൈനുകളിൽ അമിതഭാരം ഉള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട അവസ്ഥയായിരുന്നു. കർണാടകയിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ തടസ്സം ഉണ്ടായാൽ അത് നേരിട്ട് ജനങ്ങളെ ബാധിച്ചിരുന്നു. 400 കെവി ഉഡുപ്പി-കരിന്തളം ഇരട്ട സർക്യൂട്ട് ലൈൻ പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ നിലവിലെ ലൈനുകളിലെ അമിതഭാരം കുറയ്ക്കാനും, പ്രസരണ ശൃംഖലയുടെ ശേഷി വർധിപ്പിക്കാനും സാധിക്കും.

TAGS :

Next Story