Quantcast

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹം: മന്ത്രി വീണാ ജോർജ്

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോ​ഗ്യമേഖലയെ പൂർണമായും അവ​ഗണിച്ചെന്ന് മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Feb 2025 5:30 PM IST

Minister Veena Georges car met with an accident
X

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്. എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർഥനയും നടത്തിയിരുന്നു. കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.

TAGS :

Next Story