Quantcast

'ദേശീയപാതയിൽ മാത്രമല്ല കേരളത്തിലെ റോഡുകളിലും മുഴുവൻ കുഴിയാണ്'; ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് വി.ഡി സതീശൻ

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 Aug 2022 7:53 AM GMT

ദേശീയപാതയിൽ മാത്രമല്ല കേരളത്തിലെ റോഡുകളിലും മുഴുവൻ കുഴിയാണ്; ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് വി.ഡി സതീശൻ
X

തിരുവനന്തപുരം: ദേശീയപാതയിൽ മാത്രമല്ല സംസ്ഥാനത്തെ റോഡുകൾ മുഴുവൻ കുഴിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്തം കാണിക്കണം. കുഴികളടക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുത്. തൃശൂർ, എറണാകുളം കലക്ടർമാരോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശ്ശേരിയിൽ ബൈക്ക് യാത്രികൻ റോഡിലെ കുഴിയിൽ വീണ് മരിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്. റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് മറ്റൊരു വാഹനം കയറിയിറങ്ങി മരിച്ചത്. രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ അർധരാത്രിയിൽ തന്നെ റോഡിലെ കുഴികൾ അടച്ചിരുന്നു. നിർമാണ കരാറുകാർക്കെതിരെ കേസെടുക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു.

ദേശീയപാതയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. നെടുമ്പാശ്ശേരിയിലെ അപകടത്തിന് ഉത്തരവാദികള്‍ കരാറുകാരാണ്, തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നട്ടെല്ല് കാണിക്കണം. അല്ലെങ്കില്‍ പി.ഡബ്ല്യൂ.ഡി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story