Quantcast

വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം

MediaOne Logo

Web Desk

  • Updated:

    2026-01-28 06:34:44.0

Published:

28 Jan 2026 9:54 AM IST

വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശം;  പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിന് എതിരെയാണ് വി. ജോയ് എംഎൽഎ നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു. പൊതുജനമധ്യത്തിൽ അവഹേളിച്ചു. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.

പി.പി ചിത്തരഞ്ജൻ എംഎൽഎയാണ് വിദ്യാഭ്യാസ മന്ത്രിയെ അധിക്ഷേപിച്ചത് നിയമസഭയിൽ ഉന്നയിച്ചത്. ചോദ്യോത്തര വേളയിൽ അല്ല ഉന്നയിക്കേണ്ടതെന്ന് സ്പീക്കർ പ്രതികരിച്ചു. ചെയറിനോട് കുറച്ചുകൂടി ആദരവ് വേണമെന്നും ചിത്തരഞ്ജനോട് സ്പീക്കർ പറഞ്ഞു.

ആദ്യമായാണ് പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ് സഭയിൽ വരുന്നത്. സഭയുടെ കീഴ്വഴക്കങ്ങളും മര്യാദകളും ലംഘിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നടപടിയെന്ന് വി.ജോയ് പറഞ്ഞു. ശവൻ എന്നാണ് പ്രതിപക്ഷ നേതാവ് വി.ശിവൻകുട്ടിയെ വിളിച്ചത്. 'ഇവനെ പോലത്തെയാളുകൾ' എന്നും പ്രയോഗിച്ചു. ഇത്തരം വാക്കുകൾ ഉപയോഗിക്കാമോയെന്നും ചോദ്യമുയർന്നു.

TAGS :

Next Story