ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും
കേസിൽ പിടിയിലായ തസ്‌ലീമയുമായി സാമ്പത്തിക ഇടപാട് നടത്തിയത് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണോ എന്നാണ് എക്സൈസ് പ്രധാനമായും അന്വേഷിക്കുന്നത്.

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം തുടരുന്നു. ബിഗ് ബോസ് താരം ജിന്റോ, സിനിമ പ്രൊഡക്ഷൻ അസിസ്റ്റൻ്റ് ജോഷി എന്നിവരോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ ഇന്ന് ചോദ്യം ചെയ്യും.
ഇതിനു ശേഷമായിരിക്കും എക്സൈസ് മറ്റു നടപടിയിലേക്ക് കടക്കുക. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ. സൗമ്യ എന്നിവരെ 10 മണിക്കൂർ എക്സൈസ് ചോദ്യം ചെയ്തിരുന്നു.
തുടർന്ന് ഷൈൻ ടോം ചാക്കോയെ തൊടുപുഴയിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ പിടിയിലായ തസ്‌ലീമയുമായി സാമ്പത്തിക ഇടപാട് നടത്തിയത് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണോ എന്നാണ് എക്സൈസ് പ്രധാനമായും അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ താരങ്ങളെ വീണ്ടും വിളിപ്പിക്കാനാണ് എക്സൈസ് നീക്കം.
Next Story
Adjust Story Font
16

