ദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോൾ പിരിവിന് വിജ്ഞാപനം, ചൊച്ച പുലർച്ചെ മുതൽ ടോൾ പിരിവ് ആരംഭിച്ചേക്കും
ഒളവണ്ണ ടോൾ പ്ലാസയെന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന പന്തീരങ്കാവിലെ ടോൾ പ്ലാസയിൽ ട്രയൽ റൺ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.

- Updated:
2026-01-11 13:32:11.0

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം-രാമനാട്ടുക്കര റീച്ചിലെ ടോൾ പിരിവ് നിരക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇത് സംബന്ധിച്ച അറിയിപ്പ് നാളെ(തിങ്കള്‍) സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്ത് അന്ന് അർധരാത്രിക്കു ശേഷം ടോൾ പിരിവ് ആരംഭിച്ചേക്കും.
ഒളവണ്ണ ടോൾ പ്ലാസയെന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന പന്തീരങ്കാവിലെ ടോൾ പ്ലാസയിൽ ട്രയൽ റൺ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ടോൾ പിരിവ് തുടങ്ങുമ്പോൾ ഫാസ്റ്റാഗിന് മുൻതൂക്കമുണ്ടാകും. ഫാസ്റ്റാഗ് ഇല്ലെങ്കിൽ യുപിഐ വഴി അടയ്ക്കുന്നവരിൽ നിന്ന് 0.25 അധിക തുകയും കറൻസി ആയി അടയ്ക്കുന്നവരിൽ നിന്ന് ഇരട്ട നിരക്കും ഈടാക്കും. ഒളവണ്ണ ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരമായി താമസിക്കുന്നവരുടെ കാർ അടക്കമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഈ പാസുള്ളവർക്ക് ഒളവണ്ണ ടോൾ പ്ലാസ ഒരുമാസം എത്ര തവണ വേണമെങ്കിലും കടന്നുപോകാം.
രേഖകൾ നൽകിയാൽ ടോൾ പ്ലാസയിൽ നിന്ന് പാസ് അനുവദിക്കും. 200 തവണ ഇന്ത്യയിലെ ഏതു ടോൾ പ്ലാസയും കടന്നുപോകാൻ അനുവദിക്കുന്ന 3000 രൂപയുടെ ഫാസ്റ്റാഗ് പ്രതിവർഷ പാസും നിലവിലുണ്ട്. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ നിരക്കിന്റെ പകുതി അടച്ചാൽ മതി. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത, ഫാസ്റ്റാഗ് ഉള്ള വാണിജ്യ വാണിജ്യ വാഹനങ്ങൾക്ക്(നാഷണൽ പെർമിറ്റ് ഒഴികെ) 50ശതമാനം കിഴിവുണ്ട്. മഹാരാഷ്ട്രയിലെ ഹുലെ കൺസ്ട്രക്ഷൻസ് ആണ് ടോൾ കരാറുകാർ.
കാർ, ജീപ്പ്, വാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നിവയ്ക്ക് ഒരുവശത്തേക്കുള്ള നിരക്ക് 135 രൂപയാണ്. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ അടയ്‌ക്കേണ്ടത് 90 രൂപയാണ്. ലൈറ്റ് കമേഴ്‌സ്യൽ വെഹിക്കിൾ, ലൈറ്റ് ഗുഡ്‌സ് വെഹിക്കിൾ മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 145 രൂപയും 24മണിക്കൂറിനകം തിരിച്ചുവരുമ്പോൾ 215 രൂപയുമാണ്. 3എ ട്രക്കിന് ഒരുവശത്തേക്കുള്ള നിരക്ക് 330 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ 495 രൂപയും അടയ്ക്കണം. എച്ച്‌സിഎം, എംഎവി 4 മുതൽ 6 വരെ എക്എൽ ട്രക്ക് 475 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ 710 രൂപയും അടയ്ക്കണം. ഓവർ സൈഡ്‌സ് വെഹിക്കിൾ, ഏഴോ അതിലധികോ എക്എസ്എൽ ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്കുള്ള നിരക്ക് 575 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ അടയ്‌ക്കേണ്ടത് 865 രൂപയുമാണ്.
Adjust Story Font
16
