Quantcast

ഇനി 'ആയുഷ്മാൻ ആരോഗ്യ മന്ദിർ'; സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

മലയാളത്തിലും ഇംഗ്ലീഷിലും ബോർഡ് വെക്കും

MediaOne Logo

Web Desk

  • Updated:

    2024-06-28 13:43:14.0

Published:

28 Jun 2024 6:10 PM IST

ayushman arogya mandhir
X

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കുമെന്ന് റിപ്പോർട്ട്. ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെൽത്ത് സെൻറർ, അർബൻ ഫാമിലി ഹെൽത്ത് സെൻറർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് മാറ്റുന്നത്. എന്നാൽ ആശുപത്രികളുടെ നിലവിലുള്ള പേരിനൊപ്പം കേന്ദ്രസർക്കാർ ബ്രാൻഡിങ്ങായി നിർദേശിച്ച പേരുകൾ ചേർക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

കോ ബ്രാൻഡിംഗ് ആയിട്ടാണ് പേര് വെക്കുക എന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നേരത്തെ കേന്ദ്ര നിർദേശം അനുസരിച്ച് പേരുമാറ്റില്ല എന്ന് ആരോഗ്യവകുപ്പ് നിലപാട് എടുത്തിരുന്നു.

TAGS :

Next Story