Quantcast

ഹോട്ടലിൽ ചായ കുടിക്കാൻ പോകുന്ന പോലെ ഹാപ്പിയായിട്ട് ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ പോകാം: പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്ട് നടന്ന രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ സുവർണ്ണ ജൂബിലി ആഘോഷ പരിപാടിയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി

MediaOne Logo

Web Desk

  • Published:

    27 Oct 2023 2:14 PM GMT

Now we can go to the police station as happy as we are going to drink tea in a hotel: PA Muhammad Riyas
X

കോഴിക്കോട്: കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ സ്വഭാവം മാറിയെന്നും എല്ലാവർക്കും സ്റ്റേഷനെ ആശ്രയിക്കുന്ന രീതിയിലേക്കെത്തിയെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട്ട് നടന്ന രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ സുവർണ്ണ ജൂബിലി ആഘോഷ പരിപാടിയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ഹോട്ടലിൽ ചായ കുടിക്കാൻ പോകുന്ന പോലെ ആർക്കും സ്റ്റേഷനിലെത്താമെന്നും പറഞ്ഞു.

അന്വേഷണ മികവിൽ കേരള പൊലിസ് മുന്നിലാണെന്നും എന്നാൽ പൊലീസിന്റെ പോരായ്മകളാണ് ഹൈലൈറ്റ് ചെയ്യപ്പെടുന്നതെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർവണാണെന്നും പൊലീസിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയർത്തുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം വ്യക്തമാക്കി.


Now we can go to the police station as happy as we are going to drink tea in a hotel: PA Muhammad Riyas

TAGS :

Next Story