Quantcast

'നാമജപയാത്രക്ക് എതിരായ കേസ് റദ്ദ് ചെയ്യണം'; എൻഎസ്എസ് ഹൈക്കോടതിയിൽ

മിത്ത് പരാമർശത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്‌ക്കെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2023-08-04 10:35:19.0

Published:

4 Aug 2023 10:30 AM GMT

NSS approaches HC in case against nama japa yatra
X

കോട്ടയം: നാമജപയാത്രക്ക് എതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയിൽ. സംഘടനാ ഉപാധ്യക്ഷൻ സംഗീത് കുമാറാണ് കോടതിയെ സമീപിച്ചത്. മിത്ത് പരാമർശത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്‌ക്കെതിരെയാണ് കേസ്.

പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് എൻഎസ്എസ് നാമജപയാത്ര നടത്തിയത്. തുടർന്ന് പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനും കന്റോൺമെന്റ് പൊലീസ് കേസെടുത്തു. യാത്രക്ക് നേതൃത്വം നൽകിയ സംഗീത് കുമാറിനും കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്.

വിശ്വാസത്തിനു വേണ്ടി യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി സംഘടിപ്പിച്ച പരിപാടിയാണെന്നും കേസെടുത്തത് കൊണ്ട് പിന്നോട്ടു പോകില്ലെന്നും നേരത്തേ എൻഎസ്എസ് പ്രതികരിച്ചിരുന്നു. പൊലീസിനെ അറിയിച്ചാണ് പ്രതിഷേധം നടത്തിയതെന്നാണ് സംഗീത് കുമാറിന്റെ വാദം.

TAGS :

Next Story