Quantcast

'ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല'; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ എൻ.എസ്.എസ് പങ്കെടുക്കില്ല

വൈക്കം സത്യഗ്രഹ ശതാബ്ദി വിപുലമായി ആഘോഷിക്കാൻ സർക്കാർ

MediaOne Logo

Web Desk

  • Updated:

    2023-03-17 14:55:53.0

Published:

17 March 2023 2:52 PM GMT

Not the situation to join in the celebrations; NSS will not participate in Vaikom Satyagraha centenary celebrations, breaking news, ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ എൻ.എസ്.എസ് പങ്കെടുക്കില്ല, ബ്രേക്കിങ് ന്യൂസ്
X

ജി. സുകുമാരൻ നായർ

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽനിന്ന് വിട്ടുനിൽക്കുമെന്ന് എൻ.എസ്.എസ്. സംഘാടക സമിതിയിൽനിന്ന് പിൻമാറുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു. ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോളുള്ളത്. നവോത്ഥാന സംരംഭങ്ങളിൽ മന്നത്ത് പത്മനാഭൻറെ പാത പിന്തുടരുക തന്നെ ചെയ്യുമെന്നും സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മന്നത്ത് പത്മനാഭനെ നവോത്ഥാന നായകരുടെ നിരയിലേക്ക് പരിഗണിക്കുന്നില്ലെന്ന പരാതി കാലങ്ങളായി എൻ.എസ്.എസ്സിനുണ്ട്. ഇന്നലെയാണ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സ്വാഗതസംഘം രൂപീകരിച്ചത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സ്വാഗത സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, വൈക്കം സത്യഗ്രഹ ശതാബ്ദി വിപുലമായി ആഘോഷിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. 2024 മാർച്ച് 30 മുതൽ 2025 നവംബർ 23 വരെയുള്ള 603 ദിവസമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 604-ാം ദിവസം വൈക്കത്ത് സമാപനസമ്മേളനവും സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് നിർവഹിക്കും. ഒരുലക്ഷം പേർ സമാപന ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായും മന്ത്രി വി.എൻ.വാസവൻ ചെയർമാനുമായാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്. മന്ത്രി സജി ചെറിയാനാണ് ജനറൽ കൺവീനർ. സെമിനാറുകൾ, ബോധവത്ക്കരണ പരിപാടികൾ, സാംസ്‌കാരിക സദസ്, , കൺവെൻഷനുകൾ, തുടങ്ങിയവയും വകുപ്പുകളുമായി ചേർന്ന് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കും.

TAGS :

Next Story