Quantcast

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

ചർച്ചകൾക്ക് തയ്യാറായ സ്ഥാപനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് യുഎൻഎ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    27 March 2026 8:29 AM IST

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
X

കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സ്യകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷനുമായി ഇന്നലെ യുഎൻഎയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ചകൾക്ക് തയ്യാറായ സ്ഥാപനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് യുഎൻഎ അറിയിച്ചു.

ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് അത്തരം ആശുപത്രികളെ സമീപിക്കാവുന്നതാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ഷാ അറിയിച്ചു. സമരം കാരണം പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സമരത്തിൽ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്‍റും യുഎന്‍എയും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കിയത്.

മിനിമം വേതനം 40000 രൂപയാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഴ്സുമാരുടെ സമരം. ശമ്പള പരിഷ്കരണ വിഷയത്തില്‍ ഉറച്ച നിലപാട് മാനേജ്‌മെന്‍റുകൾ സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

TAGS :

Next Story