വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ചാം വർഷ നഴ്സിംഗ് വിദ്യാർഥിയായിരുന്നു വൃന്ദ

ബാലരാമപുരം: വെങ്ങാനൂരിൽ നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ഇന്നലെയാണ് വെങ്ങാനൂർ സ്വദേശി സതീശന്റെ മകൾ വൃന്ദ (22) വീട്ടിൽ കുഴഞ്ഞുവീണത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃന്ദയുടെ മുറിയിൽ നിന്ന് സെഡേഷന് ഉപയോഗിക്കുന്ന മരുന്ന് കുപ്പിയും മറ്റും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ചാം വർഷ നഴ്സിംഗ് വിദ്യാർഥിയായിരുന്നു വൃന്ദ. മരണത്തിൽ കുടുംബം മറ്റു കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വൃന്ദയുടെ സുഹൃത്തുക്കളിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കും.
Next Story
Adjust Story Font
16

