തിരുവല്ലയിൽ നഴ്സിങ് വിദ്യാർഥി മരിച്ച നിലയിൽ
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ നഴ്സിങ് വിദ്യാർഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്‍റെ മകൻ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നഴ്സിങ് കോളജിൽ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു ആരോൺ. നിരന്തരമായ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആരോണിന്‍റെ ഫോൺ കഴിഞ്ഞ രണ്ടു ദിവസമായി തകരാറിൽ ആയിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരം.
Next Story
Adjust Story Font
16

