Quantcast

നഴ്സിംഗ് വിദ്യാർഥികൾ നാല് ദിവസമായി നടത്തിയ രാപകൽ സമരം അവസാനിപ്പിച്ചു

ഗവൺമെന്റ് ഹോസ്റ്റൽ നിരക്കിൽ കോളേജിന് പുറത്ത് താമസ സൗകര്യം ഒരുക്കി നൽകാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-06-04 15:20:39

Published:

4 Jun 2026 7:32 PM IST

നഴ്സിംഗ് വിദ്യാർഥികൾ നാല് ദിവസമായി നടത്തിയ രാപകൽ സമരം അവസാനിപ്പിച്ചു
X

കാസർകോട്: കാസർകോട് ഉക്കിനടുക്ക ഗവ. നേഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട് നാല് ദിവസമായി നടത്തി വന്ന അനിശ്ചിതകാല രാപകൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഹോസ്റ്റിൽ സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥികൾ രാപ്പകൽ സമരം ആരംഭിച്ചത്. രാപ്പകൽ സമരത്തിൻ്റെ നാലാം നാൾ പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. സർക്കാർ ഹോസ്റ്റൽ നിരക്കിൽ കോളജിന് അടുത്ത് താമസ സൗകര്യം നൽകുക, കോളേജിലേക്ക് യാത്ര സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ പ്രിൻസിപ്പൽ അംഗീകരിച്ചു.

തീരുമാനം നടപ്പിലാക്കിയില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. 2023ൽ ആരംഭിച്ച സർക്കാർ നേഴ്സിംഗ് കോളേജിൽ ഇത് വരെ ഹോസ്റ്റൽ സൗകര്യം ഒരുക്കിയിരുന്നില്ല. പലസ്ഥലങ്ങളിലായി സ്വകാര്യ കെട്ടിടങ്ങളിലായിരുന്നു വിദ്യാർഥികളുടെ താമസം. സ്വന്തമായി ഹോസ്റ്റൽ എന്ന ആവശ്യവുമായി നിരവധി തവണ അധികൃതരെ കണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് വിദ്യാർഥികൾ സമരവുമായി രംഗത്തിറങ്ങിയത്.

TAGS :

Next Story