Quantcast

ഒമാൻ പ്രവാസി നാട്ടിൽ കിണറിൽ വീണ് മരിച്ചു

കാർ എടുക്കാൻ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോൾ കാൽവഴുതി കിണറ്റിലേക്ക് പതിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    20 Jan 2025 2:32 PM IST

Oman expatriate fell into a well in Kerala and died
X

മസ്‌കത്ത്: കോഴിക്കോട് ഓമശ്ശേരിയിൽ ആൾമറയില്ലാത്ത കിണറിൽ വീണ് ഒമാൻ പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു. അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ ഒറ്റത്തൈക്കൽ അബ്ദുൽ റഷീദിന്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം.

മസ്‌കത്ത് റൂവിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ഷംജീർ കഴിഞ്ഞ ദിവസമാണ് ലീവിനായി നാട്ടിൽ പോയിരുന്നത്. ഓമശ്ശേരിയിലുള്ള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ ആയാണ് കോഴിക്കോട് എത്തിയത്. താമസസ്ഥലത്തേക്ക് പോകാനായി കാർ എടുക്കാൻ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോൾ കാൽവഴുതി കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ: നുസ്ര ഷംജീർ. മക്കൾ: നാസർ അമൻ, ഷാസി അമൻ.

TAGS :

Next Story