Quantcast

ഒമിക്രോണ്‍ മുന്‍കരുതല്‍; ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ 50% പേര്‍ക്ക് മാത്രം അനുമതി.

MediaOne Logo

Web Desk

  • Published:

    5 Jan 2022 12:08 PM GMT

ഒമിക്രോണ്‍ മുന്‍കരുതല്‍; ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
X

ഒമിക്രോണ്‍ മുന്‍കരുതലുമായി ബന്ധപ്പെട്ട് ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ 9 മുതല്‍ രാവിലെ 6 വരെയുണ്ടാകും. പുറമെ നിന്നെത്തുന്നവര്‍ക്ക് 3 ദിവസം ക്വാറന്‍റൈനും ഉണ്ടാകും. ദ്വീപില്‍ പ്രവേശിക്കണമെങ്കില്‍ 48 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. കപ്പല്‍ ജീവനക്കാര്‍ക്കും മത്സ്യബന്ധന ബോട്ട് ജീവനക്കാര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ 50 % പേര്‍ക്ക് മാത്രമാണ് അനുമതി.


TAGS :

Next Story