Quantcast

'ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ'....ബമ്പർ ട്രോളുമായി സോഷ്യൽമീഡിയ

ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്കാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-18 08:09:16.0

Published:

18 Sep 2022 7:29 AM GMT

ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ....ബമ്പർ ട്രോളുമായി സോഷ്യൽമീഡിയ
X

ഭാഗ്യവാൻ ആരായിരിക്കും?..ആരുടെ ജീവിതമായിരിക്കും മാറി മറിയുന്നത്. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഉയരുന്ന ചോദ്യമിതാണ്..നാലാളുകൾ കൂടുന്നിടത്തെല്ലാം സംസാരവിഷയം ഇതുതന്നെയാണ്.

ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്കാണ് നടക്കുന്നത്. ഇതിനോടകം തന്നെ വലിയ പ്രതികരണമാണ് ഓണം ബമ്പറിന് ലഭിച്ചിട്ടുള്ളത്.ശനിയാഴ്ച വൈകുന്നേരം വരെ വിറ്റത് 66.5 ലക്ഷം ടിക്കറ്റുകളാണെന്ന് കണക്കുകൾ പറയുന്നു. ഏതായാലും നറുക്കെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും മീമുകളുമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.


ഒന്നാം സമ്മാനം കിട്ടിയാൽ ടിവിക്കാരെയും പത്രക്കാരെയും ഫേസ് ചെയ്യണമെന്നല്ലോ ഓർത്ത് ടെൻഷനടിച്ച് ഓണം ബംബർ എടുക്കാത്ത ഞാൻ എന്നായിരുന്നു ഒരു ട്രോൾ..




അടിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് ഓണം ബമ്പർ എടുക്കാത്ത ഞാൻ എന്ന് മറ്റൊരു ട്രോൾ. ഒന്നാം സമ്മാനമൊന്നും വേണ്ട ഒരു കോടി രൂപയെങ്കിലും കിട്ടിയാല് മതി.അതാവുമ്പോൾ ടിവിയിൽ പേരും വരില്ല,നാട്ടുകാരും അറിയില്ലെന്ന് മറ്റൊരു ട്രോൾ.


ബമ്പർ അടിച്ചാൽ എന്തുചെയ്യുമെന്നാലോചിച്ച് ടെൻഷനടിച്ച് കിടക്കുന്ന ടിക്കറ്റ് പോലും എടുക്കാത്ത ഞാൻ,25 കോടിയിൽ 15 കോടി മാത്രമേ കിട്ടൂ എന്നറിഞ്ഞ് സങ്കടപ്പെടുന്ന ഞാൻ തുടങ്ങി നിരവധി ട്രോളുകളും മീമുകളുമാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമടക്കമുള്ള സോഷ്യൽമീഡിയയിൽ ചിരിപൂരമൊരുക്കുന്നത്.കിലുക്കം എന്ന സിനിമയിൽ ഇന്നസെന്റിന് ലോട്ടറി അടിക്കുന്ന രംഗവും ഇത്തവണ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.




കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ടിക്കറ്റ് വിൽപ്പനയിൽ ഇതുവരെ പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. കഴിഞ്ഞ വർഷം ആകെ 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. ഇത്തവണ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം പത്ത് ലക്ഷത്തിലധികം ടിക്കറ്റ് വിൽപ്പന നടന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ആളുകള്‍ പണം ഷെയര്‍ ചെയ്ത് ടിക്കറ്റുവാങ്ങുന്നതും കൂടിയിട്ടുണ്ടെന്ന് ലോട്ടറി കച്ചവടക്കാര്‍ പറയുന്നു. 500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. പലജില്ലകളില്‍ നിന്ന് ടിക്കറ്റ് വാങ്ങി ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങിയവരും ഏറെയാണ്.

TAGS :

Next Story