കൊല്ലത്ത് ഓണം ബംബർ ലോട്ടറി മാതൃകയിൽ നറുക്കെടുപ്പ്; വ്യാപാരി വ്യവസായി സമിതി നേതാക്കൾക്കെതിരെ കേസ്
സിപിഎം ആഭിമുഖ്യം ഉള്ള സംഘടനയാണ് വ്യാപാരി വ്യവസായി സമിതി

കൊല്ലം: ഓണം ബംബർ ലോട്ടറി മാതൃകയിൽ നറുക്കെടുപ്പ് നടത്തിയ വ്യാപാരി വ്യവസായി സമിതിക്കെതിരെ പൊലീസ് കേസ്. സമിതി കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സിപിഎം ആഭിമുഖ്യം ഉള്ള സംഘടനയാണ് വ്യാപാരി വ്യവസായി സമിതി. ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയിൽ ആണ് കൊല്ലം ഈസറ്റ് പൊലിസിന്റെ നടപടി. മഹാ ഓണം ബമ്പർ എന്ന പേരിലാണ് ടിക്കറ്റ് അടിച്ചു വില്പന നടത്തിയത്. കച്ചവടം നിർത്താൻ ആവശ്യപെട്ടിട്ടും രഹസ്യമായി നറുക്കെടുപ്പ് നടത്തിയെന്നും പരാതിയിൽ പറയുന്നു. ലോട്ടറി നിയന്ത്രണ നിയമം, വഞ്ചന, ഗുഡലോചന എന്നിവ പ്രകാരമാണ് കേസ്.
Next Story
Adjust Story Font
16

