പോപ്പുലർ ഫ്രണ്ട് ബന്ധം; ഒരാൾ അറസ്റ്റിൽ
പ്രതിയെ എൻഐഎ കോടതിയിൽ ഹാജരാക്കി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് ഒരാൾ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻ കുട്ടിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ എൻഐഎ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൊയ്തീൻ കുട്ടിക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) അടുത്ത ബന്ധമുണ്ടെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നും എൻഐഎ പറയുന്നു. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
മൊയ്തീൻ കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്കായി എൻഐഎ ഏഴ് ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Next Story
Adjust Story Font
16

